മുംബൈ: മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു. ഇന്ന് മാത്രം 1,606 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നിലവിൽ 22,479 സജീവ കേസുകളാണുള്ളത്.
ഇന്ന് 67 പേർ കോവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്തെ കോവിഡ് തീവ്രബാധിത മേഖലയായ മുംബൈയിൽ കോവിഡ് രോഗികളുടെ എണ്ണം 18,555 ആയി. ശനിയാഴ്ച 884 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ ശനിയാഴ്ച 41 പേർ മരിക്കുകയും ചെയ്തു.
ഇതോടെ കോവിഡ് ബാധിച്ച് മുംബൈയിൽ മരിച്ചവരുടെ എണ്ണം 696 ആയി ഉയർന്നു. പൂന, താനെ നഗരങ്ങളിൽ ഏഴ് പേർ വീതവും ഔറംഗബാദിൽ അഞ്ച് പേരും ജൽഗാവിൽ മൂന്നു പേരും മിര ഭയന്ദാറിൽ രണ്ട് പേരും നാഷിക്കിലും സോളാപുരിലും ഓരോരുത്തർ വീതവും കോവിഡ് ബാധിച്ച് മരിച്ചു.
മഹാരാഷ്ട്രയിൽ കോവിഡ് രോഗികളുടെ എണ്ണം മുപ്പതിനായിരം കടന്നു
10:52 PM May 16, 2020 | Deepika.com