ഡ​ൽ​ഹി​യി​ലെ ജ​യി​ലി​ൽ ത​ട​വ് പു​ള്ളി​ക​ൾ ഉ​ൾ​പ്പെ​ടെ 17 പേ​ർ​ക്ക് കോ​വി​ഡ്

10:26 PM May 16, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ റോ​ഹി​ണി ജ​യി​ലി​ൽ ത​ട​വ് പു​ള്ളി​ക​ൾ ഉ​ൾ​പ്പെ​ടെ 17 പേ​ർ​ക്ക് കോ​വി​ഡ്. ഒ​രു ത​ട​വ് പു​ള്ളി​യി​ൽ​നി​ന്നും ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​നും 15 ത​ട​വു​കാ​ർ​ക്കു​മാ​ണ് കോ​വി​ഡ് പ​ട​ർ​ന്ന​ത്. മ​റ്റ് അ​സു​ഖ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യ്ക്കാ​യി ഡി​ഡി​യു ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ ത​ട​വ് പു​ള്ളി​ക്കാ​ണ് ആ​ദ്യം കോ​വി​ഡ് ബാ​ധി​ച്ച​ത്.

ഇ​യാ​ളി​ൽ​നി​ന്നാ​ണ് മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ട​ർ​ന്ന​ത്. 19 ത​ട​വ് പു​ള്ളി​ക​ൾ​ക്കും അ​ഞ്ച് ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​ലാ​ണ് 15 ത​ട​വ് പു​ള്ളി​ക​ൾ​ക്കും ഒ​രു വാ​ർ​ഡ​ർ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​ർ​ക്കും രോ​ഗ ല​ക്ഷ​ണ​ങ്ങ​ളി​ല്ല. രോ​ഗം ക​ണ്ടെ​ത്തി​യ​വ​രെ​യെ​ല്ലാം ക്വാ​റ​ന്‍റൈ​ൻ ചെ​യ്തു.