ലോ​ക്ക്ഡൗ​ൺ നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​സാം; കേ​ന്ദ്ര​ത്തി​ന് ക​ത്ത് എ​ഴു​തി

10:52 PM May 15, 2020 | Deepika.com
ദി​സ്പു​ർ: രാ​ജ്യ​വ്യാ​പ​ക ലോ​ക്ക്ഡൗ​ൺ ര​ണ്ട് ആ​ഴ്ച​ത്തേ​ക്ക് കൂ​ടി നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​സാം. ഇ​ക്കാ​ര്യം കേ​ന്ദ്ര​സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി മു​ഖ്യ​മ​ന്ത്രി സ​ർ​ബാ​ന​ന്ദ സൊ​ന​വാ​ൾ അ​റി​യി​ച്ചു.

ലോ​ക്ക്ഡൗ​ൺ നീ​ട്ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​ത്തി​നു ക​ത്ത് അ​യ​ച്ചി​ട്ടു​ണ്ടെ​ന്ന് സൊ​ന​വാ​ൾ പ​റ​ഞ്ഞു. സം​സ്ഥാ​ന​ങ്ങ​ളെ​ല്ലാം ലോ​ക്ക്ഡൗ​ൺ സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​ത്തി​ന് ക​ത്ത് എ​ഴു​തി. കേ​ന്ദ്രം ഇ​തി​ൽ ഇ​നി ഉ​ട​നെ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും സൊ​ന​വാ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​വി​ഡ് കേ​സു​ക​ളി​ല്ലെ​ങ്കി​ലും മി​സോ​റാം ഇ​തി​ന​കം ലോ​ക്ക്ഡൗ​ൺ ദീ​ർ​ഘി​പ്പി​ച്ചി​ട്ടു​ണ്ട്. മെ​യ് 31 വ​രെ​യാ​ണ് ലോ​ക്ക്ഡൗ​ൺ നീ​ട്ടി​യ​ത്. നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ളൊ​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. മെ​യ് ഒ​മ്പ​തി​ന് അ​വ​സാ​ന കോ​വി​ഡ് രോ​ഗി​യും രോ​ഗം​ഭേ​ദ​മാ​യി ആ​ശു​പ​ത്രി​വി​ട്ടി​രു​ന്നു.