ആ​സാ​മി​ൽ പീ​ഡ​ന കേ​സി​ൽ ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ൽ

10:37 PM May 15, 2020 | Deepika.com
ദി​സ്പു​ർ: ആ​സാ​മി​ൽ സ്ത്രീ​യെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ ബി​ജെ​പി നേ​താ​വ് അ​റ​സ്റ്റി​ൽ. ആ​സാം ഹോ​ജാ​യ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ഹോ​ജാ​യ് ന്യൂ​ന​പ​ക്ഷ മോ​ർ​ച്ച പ്ര​സി​ഡ​ന്‍റ് ക​മ​റു​ൾ ചൗ​ധ​രി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​മ​റു​ൾ ചൗ​ധ​രി​യു​ടെ വീ​ട്ടി​ൽ​വ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​രോ​പി​ച്ചാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ 11 ന് ​ല​ൻ​ക പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. സ്വ​കാ​ര്യ​ഭാ​ഗ​ങ്ങ​ളി​ൽ നേ​താ​വ് സ്പ​ർ​ശി​ച്ചെ​ന്നാ​യി​രു​ന്നു പ​രാ​തി.

പോ​ലീ​സ് കേ​സെ​ടു​ത്ത് ക​മ​റു​ൾ ചൗ​ധ​രി​യെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​ദ്ദേ​ഹ​ത്തെ ജു​ഡീ​ഷ​ൽ ക​സ്റ്റ​ഡി​യി​ൽ​വി​ട്ടു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ചൗ​ധ​രി​യെ ബി​ജെ​പി പാ​ർ​ട്ടി​യി​ൽ​നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു.