ഐസ്വാൾ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മിസോറാം ലോക്ക്ഡൗൺ നീട്ടി. മെയ് 31 വരെയാണ് ലോക്ക്ഡൗൺ നീട്ടിയത്. വിവിധ രാഷ്ട്രീയ പാർട്ടികൾ, സർക്കാർ ഇതര സന്നദ്ധസംഘടനകൾ, മതസംഘടനകൾ ഡോക്ടർമാർ എന്നിവരുൾപ്പെടെയുള്ള സംഘടനകളുടെ യോഗത്തിനു ശേഷമാണ് തീരുമാനം.
ഏതാനും ആഴ്ചകൾ കൂടി ലോക്ക്ഡൗൺ നീട്ടണമെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നിരുന്നു. മെയ് ഒമ്പതിന് ആകെയുണ്ടായിരുന്ന ഒരു കോവിഡ് രോഗി കൂടി സംഖം പ്രാപിച്ചതോടെ സംസ്ഥാനം ആകെ ഹരിതമേഖലയായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പൊതുസുരക്ഷയെ കരുതി ലോക്ക്ഡൗൺ നീട്ടുകയാണെന്ന് മുഖ്യമന്ത്രി സോറാംതാംഗ പറഞ്ഞു.
കോവിഡില്ലെങ്കിലും പ്രതിരോധം കടുപ്പിച്ച് മിസോറാം; ലോക്ക്ഡൗൺ 31 വരെ നീട്ടി
10:26 PM May 15, 2020 | Deepika.com