ഗൂഡല്ലൂർ: ചെന്നൈയിൽ നിന്ന് നീലഗിരി ജില്ലയിലെത്തിയ ചെന്നൈ അണ്ണാനഗർ മണ്ഡലത്തിലെ ഡിഎംകെ എംഎൽഎ എം.കെ. മോഹനനെ നിരീക്ഷണത്തിലാക്കി. ഇദ്ദേഹം ഉൾപ്പെടെ നാലുപേരെയാണ് കോത്തഗിരിയിൽ സ്വകാര്യ ലോഡ്ജിൽ 14 ദിവസം നിരീക്ഷണത്തിലാക്കിയത്.
എംഎൽഎ കുടുംബ സമേതം കോത്തഗിരിയിലെ കോർകന്പൈ ബംഗ്ലാവിലെത്തിയതായിരുന്നു. നീലഗിരി ജില്ലാ കളക്ടറുടെ ഇ പാസ് വാങ്ങിയാണ് അദ്ദേഹം എത്തിയിരുന്നത്.
ചെന്നൈയിൽനിന്ന് നീലഗിരിയിലെത്തിയ ഡിഎംകെ എംഎൽഎ നിരീക്ഷണത്തിൽ
08:57 PM May 15, 2020 | Deepika.com