ഊട്ടി: ഊട്ടി സസ്യോദ്യാനത്തിൽ ഈമാസം നടക്കാനിരുന്ന 124-ാമത് ഉൗട്ടി പുഷ്പോത്സവം റദ്ദാക്കി. 124 വർഷത്തിനിടെ ഇത് രണ്ടാംതവണയാണ് പുഷ്പമേള റദ്ദാക്കുന്നത്.
ലോക്ക് ഡൗണ്‍ നീണ്ടു പോകുന്ന പശ്ചാത്തലത്തിൽ പുഷ്പമേള നടത്താൻ സാധിക്കില്ലെന്ന് കൃഷിവകുപ്പ്, ടൂറിസം വകുപ്പ് അധികാരികൾ അറിയിച്ചു. 2000ൽ നടന്ന തേയില സമരത്തെത്തുടർന്നാണ് ആദ്യം പുഷ്പമേള റദ്ദാക്കിയിരുന്നത്. ഡിസംബർ മുതൽ മഹോത്സവത്തിന്റെ ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.
ഊട്ടി പുഷ്പോത്സവം റദ്ദാക്കി
08:51 PM May 15, 2020 | Deepika.com