വ​യ​നാ​ട്ടി​ൽ ആ​ശ​ങ്ക; ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തു അ​ഞ്ചു​പേ​രി​ൽ

08:46 PM May 15, 2020 | Deepika.com
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്നു. ദു​ബാ​യി​ൽ​നി​ന്നെ​ത്തി​യ ബ​ത്തേ​രി ചീ​രാ​ൽ സ്വ​ദേ​ശി​നി​യാ​യ ഗ​ർ​ഭി​ണി ഉ​ൾ​പ്പെ​ടെ അ​ഞ്ചു​പേ​രി​ൽ ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ മേ​യ് ഒ​ന്നി​നു ശേ​ഷം ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത കോ​വി​ഡ്-19 പോ​സി​റ്റീ​വ് കേ​സു​ക​ൾ 20 ആ​യി. ഇ​വ​രെ​ല്ലാം ചി​കി​ത്സ​യി​ലാ​ണ്.

മാ​ർ​ച്ചി​ൽ ജി​ല്ല​യി​ൽ മൂ​ന്നു പ്ര​വാ​സി​ക​ളി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. രോ​ഗ​മു​ക്തി നേ​ടി​യ ഇ​വ​ർ വീ​ടു​ക​ളി​ലാ​ണ്. ചീ​രാ​ൽ സ്വ​ദേ​ശി​നി​യാ​യ ഗ​ർ​ഭി​ണി​ക്കു പു​റ​മേ ഇ​വ​രു​ടെ ഭ​ർ​ത്താ​വ്, ത​മി​ഴ്നാ​ട്ടി​ലെ കോ​യ​ന്പേ​ടു​നി​ന്നു ചീ​രാ​ലി​ലെ​ത്തി രോ​ഗം സ്ഥി​രീ​ക​രി​ച്ച യു​വാ​വി​ന്‍റെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള സ​ഹോ​ദ​ര​ൻ, മേ​യ് ര​ണ്ടി​നു രോ​ഗം സ്ഥി​രീ​ക​രി​ച്ച മാ​ന​ന്ത​വാ​ടി എ​ട​പ്പ​ടി​യി​ലെ ലോ​റി ഡ്രൈ​വ​റു​ടെ പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​പ്പ​ട്ടി​ക​യി​ലു​ള്ള മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​നി, ഡ്രൈ​വ​റു​ടെ മ​ക​ളു​ടെ ഭ​ർ​ത്താ​വു​മാ​യി പ്രാ​ഥ​മി​ക സ​ന്പ​ർ​ക്ക​മു​ണ്ടാ​യ തി​രു​നെ​ല്ലി പ​ന​വ​ല്ലി സ്വ​ദേ​ശി​യാ​യ യു​വാ​വ് എ​ന്നി​വ​രു​ടെ സ്ര​വ പ​രി​ശോ​ധ​നാ​ഫ​ല​മാ​ണ് ഏ​റ്റ​വും ഒ​ടു​വി​ൽ പോ​സി​റ്റീ​വാ​യ​ത്.

ജി​ല്ല​യി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തു ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തെ​യും ആ​രോ​ഗ്യ​വ​കു​പ്പി​നെ​യും ജ​ന​ങ്ങ​ളെ​യും ആ​ശ​ങ്ക​യി​ലാ​ക്കു​ക​യാ​ണ്. ഏ​പ്രി​ൽ അ​വ​സാ​ന​വാ​രം വ​യ​നാ​ടി​നെ കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഹ​രി​ത​മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​ണ്.