തിരുവന്തപുരം: ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കുന്നത് തുടരണമോയെന്ന് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ (16-ശനി) ഇക്കാര്യത്തിൽ പ്രത്യേകിച്ച് മാറ്റമൊന്നും ഉണ്ടാകില്ല. സർക്കാർ ഓഫീസുകൾക്ക് അവധിയായിരിക്കും.
എന്നാൽ അടുത്ത ശനിയാഴ്ച മുതൽ അവധിയുടെ കാര്യം ആലോചിക്കും- മുഖ്യമന്ത്രി അറിയിച്ചു. ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരും. കഴിഞ്ഞ ആഴ്ച എല്ലാവരും ഇതിനോട് സഹകരിച്ചിരുന്നു. ഈ ആഴ്ചയും സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സർക്കാർ ഓഫീസുകളുടെ ശനിയാഴ്ച അവധി; പുനരാലോചിക്കുമെന്ന് മുഖ്യമന്ത്രി
07:14 PM May 15, 2020 | Deepika.com