സമ്പർക്കത്തിലൂടെ രോഗവ്യാപന സാധ്യത; ആ​ള്‍​ക്കൂ​ട്ട​ങ്ങ​ള്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

06:36 PM May 15, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഒ​രി​ട​ത്തും ആ​ള്‍​ക്കൂ​ട്ട​ങ്ങ​ള്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ചി​ല​ർ ഉ​ത്സ​വ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കാ​നും കൂ​ട്ട​പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്താ​നും ശ്ര​മി​ക്കു​ന്ന​താ​യി വി​വ​രം ഉ​ണ്ട്. എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ​യി​ൽ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ നി​ശ്ചി​ത എ​ണ്ണം ആ​ളു​ക​ളെ മാ​ത്ര​മേ അ​നു​വ​ദി​ക്കാ​ൻ ക​ഴി​യൂ. അ​ല്ലാ​ത്ത പ​ക്ഷം ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

ഒ​രി​ട​ത്തും ക​ണ്ടെ​യ്ന്‍‍​മെ​ന്‍റ് സോ​ണ്‍ വി​ട്ട് സ​ഞ്ചാ​രം അ​നു​വ​ദി​ക്കി​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി രോ​ഗം പ​ട​രാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ലു​ണ്ട്. ക​രു​ത​ല്‍ വ​ര്‍​ധി​പ്പി​ക്കേ​ണ്ട സ​മ​യ​മാ​ണ്. ശാ​രീ​രി​ക അ​ക​ലം ഉ​ള്‍​പ്പെ​ടെ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.