ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജിന്റെ മൂന്നാം ഘട്ടത്തിൽ കൃഷിക്കും അനുബന്ധ മേഖലയ്ക്കുമായിരിക്കും കൂടുതൽ ഊന്നൽ. 11 പദ്ധതികളാണ് ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പ്രഖ്യാപിച്ചത്. പിഎം കിസാൻ ഫണ്ട് വഴി 18,700 കോടി കൈമാറിയതായി മന്ത്രി പറഞ്ഞു. പിഎം ഫസൽഭീമ യോജന വഴി 6,400 കോടി രൂപ നൽകി. താങ്ങുവില സംഭരണത്തിന് 74,300 കോടി രൂപ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യ ക്തമാക്കി.
ധനമന്ത്രി പ്രഖ്യാപിച്ച പാക്കേജിലെ പ്രധാനവിവരങ്ങൾ
•ഭക്ഷ്യ എണ്ണ, ഭക്ഷ്യധാന്യങ്ങൾ, പയർ, ഉള്ളി, ഉരളക്കിഴങ്ങ് എന്നിവയെ അവശ്യ വസ്തുക്കളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി
•1955ലെ അവശ്യസാധന നിയമത്തിൽ ഭേദഗതി വരുത്തും
•കാർഷികോൽപന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിന് കേന്ദ്രനിയമം
•അടിസ്ഥാന സൗകര്യവികസനം, നൈപുണ്യ വികസനം എന്നിവയ്ക്ക് 11,000 കോടി
മത്സ്യബന്ധന മേഖല
•മത്സ്യമേഖലയ്ക്ക് 20,000 കോടി രൂപയുടെ പദ്ധതി
•പ്രധാനമന്ത്രി മല്‍സ്യ സംബന്ധന യോജന പദ്ധതിയിലൂടെയാണ് സഹായം
മത്സ്യകൃഷിക്ക് സഹായം
•ഉൾനാടൻ മത്സ്യബന്ധനത്തിന് പ്രോത്സാഹനം
•1 ലക്ഷം കോടി രൂപയുടെ കയറ്റുമതി ലക്ഷ്യമിടുന്നു
മത്സ്യോൽപാദനം 70 ലക്ഷം ടൺ ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു
•17 ലക്ഷം ടണ്‍ അധിക ഉല്പാദനം, 55 ലക്ഷം പേര്‍ക്ക് തൊഴില്‍
മത്സ്യമേഖലയിൽ ഒരു ലക്ഷം കോടി രൂപയുടെ കയറ്റുമതി ലക്ഷ്യം
ഭക്ഷ്യോൽപ്പന്ന വിതരണ, സംസ്കരണ മേഖല
•ഭക്ഷ്യോൽപ്പന്ന വിതരണ ശൃംഖല മെച്ചപ്പെടുത്താൻ 500 കോടി
•ഭക്ഷ്യ സംസ്കരണ മേഖല10,000 കോടി രൂപയുടെ പദ്ധതി
•വനിതാ ക്ലസ്റ്ററുകള്‍ക്ക് ഊന്നല്‍, രണ്ടുലക്ഷം യൂണിറ്റുകള്‍ക്ക് നേട്ടം
•ചെറുകിട ഭക്ഷ്യസംസ്കരണ യൂണിറ്റുകളെ ആഗോള ബ്രാൻഡ് ആയി ഉയർത്താൻ ശ്രമിക്കും
•ചെറുകിട ഭക്ഷ്യസംസ്കരണ യൂണിറ്റുകളിലെ ഉത്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിന് സഹായം
•കാർഷിക അടിസ്ഥാന സൗകര്യവികസനത്തിന് ഒരു ലക്ഷം കോടി
മൃഗസംരക്ഷണം, ക്ഷീരമേഖല
•ക്ഷീരസഹകരണ സംഘങ്ങൾക്ക് 5,000 കോടി, രണ്ട് ലക്ഷം കർഷകർക്ക് ഗുണം ചെയ്യും
•ക്ഷീരോൽപാദന അടിസ്ഥാന വികസനത്തിന് 15,000 കോടി
•മൃഗസംരക്ഷണത്തിന് 13,343 കോടി
•മൃഗസംരക്ഷണത്തിന് ഊന്നൽ
•കന്നുകാലികള്‍ക്ക് പ്രതിരോധ കുത്തിവയ്പ്
•100 വാക്സിനേഷൻ നടപ്പാക്കുകയാണു ലക്ഷ്യം
തേനീച്ചക്കൃഷി
•തേനീച്ചക്കൃഷി വികസനത്തിന് 500 കോടി
•രണ്ട് ലക്ഷം കര്‍ഷകര്‍ക്ക് പ്രയോജനം
ഔഷധസസ്യ കൃഷി
•ഔഷധസസ്യ കൃഷിക്ക് 4000 കോടി
•രണ്ട് വർഷത്തിനകം 10 ലക്ഷം ഹെക്ടർ ഭൂമിയിൽ ഔഷധസസ്യ കൃഷി
•800 ഹെക്ടർ പ്രദേശം ഔഷധസസ്യ ഇടനാഴിയായി ദേശീയ ഔഷധ സസ്യ ബോർഡ് വികസിപ്പിക്കും
•ഗംഗ നദിയുടെ തീരങ്ങളിൽ ഔഷധസസ്യ കൃഷി
ക്ഷീരകർഷകർക്ക് കൈത്താങ്ങ്; ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനങ്ങൾ അറിയാം
05:33 PM May 15, 2020 | Deepika.com