ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച മെഗാ സാന്പത്തിക ഉത്തേജക പാക്കേജിന്റെ മൂന്നാം ഘട്ടത്തിൽ കൃഷിക്കും അനുബന്ധ മേഖലയ്ക്കുമായിരിക്കും കൂടുതൽ ഊന്നൽ നൽകുന്നതെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 11 പദ്ധതികളാണ് ഇന്ന് പ്രഖ്യാപിക്കുന്നതെന്നും വാർത്താസമ്മേളനത്തിൽ ധനമന്ത്രി വ്യക്തമാക്കി.
പിഎം കിസാൻ ഫണ്ട് വഴി 18,700 കോടി കൈമാറിയെന്നും മന്ത്രി പറഞ്ഞു. പിഎം ഫസൽഭീമ യോജന വഴി 6,400 കോടി രൂപ നൽകി. താങ്ങുവില സംഭരണത്തിന് 74,300 കോടി രൂപ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
കൃഷിക്കും അനുബന്ധ മേഖലയ്ക്കും കൂടുതൽ ഊന്നൽ: നിർമല സീതാരാമൻ
04:19 PM May 15, 2020 | Deepika.com