തിരുവനന്തപുരം: കേന്ദ്രപാക്കേജിൽ പാവപ്പെട്ടവരെ അവഗണിച്ചുവെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി. പാക്കേജിൽ തൊഴിലുറപ്പ് പദ്ധതി ശക്തിപ്പെടുത്താനുള്ള ശ്രമമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.
ഇന്ധനവിലക്കുറിവിന്റെ ആനുകൂല്യവും ജനങ്ങൾക്ക് നൽകിയില്ല. എല്ലാം ബാങ്കുകളുടെ ചുമലിൽ വയ്ക്കുന്നുവെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
കോവിഡിന്റെ പശ്ചാത്തലത്തിൽ 20 ലക്ഷം കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.
കേന്ദ്രപാക്കേജിൽ പാവപ്പെട്ടവരെ അവഗണിച്ചു: ഉമ്മൻ ചാണ്ടി
03:26 PM May 15, 2020 | Deepika.com