ഇ​ന്ത്യ​യ്ക്ക് ലോ​ക​ബാ​ങ്കി​ന്‍റെ ധ​ന​സ​ഹാ​യം

12:59 PM May 15, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് 19 പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഇ​ന്ത്യ​യ്ക്ക് ലോ​ക​ബാ​ങ്കി​ന്‍റെ ധ​ന​സ​ഹാ​യം. നൂ​റ് കോ​ടി ഡോ​ള​റി​ന്‍റെ ധ​ന​സ​ഹാ​യ​മാ​ണ് ലോ​ക​ബാ​ങ്ക് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​രി​ന്‍റെ സാ​മൂ​ഹ്യ സു​ര​ക്ഷാ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. 7,500 കോ​ടി ഡോ​ള​റി​ന്‍റെ പാ​ക്കേ​ജാ​ണ് ലോ​ക ബാ​ങ്ക് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ന്ത്യ​ക്ക് സ​ഹാ​യം.

ആരോഗ്യം, സാമൂഹിക സുരക്ഷിതത്വം, ചെറുകിട-ഇടത്തരം വ്യവസായങ്ങൾ എന്നീ മേഖലകളിൽ ഇന്ത്യയുമായി കൈകോർത്തു പ്രവർത്തിക്കാനാണ് ധനസഹായം നൽകുന്നതെന്ന് ലോകബാങ്ക് ഡയറക്ടർ ജുനൈദ് അഹമ്മദ് വ്യക്തമാക്കി.

ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​യി സ​മാ​ന​മാ​യ ഒ​രു പാ​ക്കേ​ജ് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു​. ഇ​തി​നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ പ​ദ്ധ​തി​യാ​ണി​തെ​ന്ന് ലോ​ക ബാ​ങ്ക് അ​റി​യി​ച്ചു.