ഓ​ണ്‍​ലൈ​നാ​യി മ​ദ്യം; ബെ​വ്‌​കോ സ്വ​കാ​ര്യ ക​മ്പ​നി​യു​മാ​യി ധാ​ര​ണ​യാ​കും

12:04 PM May 15, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഓ​ണ്‍​ലൈ​ന്‍ വ​ഴി​യു​ള്ള മ​ദ്യ​വി​ല്‍​പ്പ​ന​ക്കു​ള്ള ബു​ക്കിം​ഗി​നാ​യി സ്വ​കാ​ര്യ ക​മ്പ​നി​യു​മാ​യി ബെ​വ്‌​കോ ശനിയാഴ്ച ധാ​ര​ണ​യാ​കും. സ്റ്റാ​ര്‍​ട്ട്അ​പ്പ് മി​ഷ​നും ഐ​ടി മി​ഷ​നും ബെ​വ്‌​കോ പ്ര​തി​നി​ധി​യും അ​ട​ങ്ങു​ന്ന സ​മി​തി​യാ​ണ് എ​റ​ണാ​കു​ളം ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ക​മ്പ​നി​യെ തെര​ഞ്ഞെ​ടു​ത്ത​ത്.

മേ​യ് 18 അ​ല്ലെ​ങ്കി​ല്‍ 19ന് ​മ​ദ്യ​ശാ​ല​ക​ള്‍ തു​റ​ക്കാ​നാ​ണ് തീ​രു​മാ​നം. അ​തി​നു മു​ന്‍​പ് ട്ര​യ​ല്‍ ന​ട​ത്തും. ബാ​റു​ക​ളി​ല്‍ മ​ദ്യം വി​ല്‍​ക്കു​ന്ന​തും ഓ​ണ്‍​ലൈ​ന്‍ വ​ഴി​യാ​ണ്. ബെ​വ്‌​കോ​യി​ലെ അ​തേ വി​ല​യ്ക്കാ​ണ് ബാ​റി​ലും മ​ദ്യം വി​ല്‍​ക്കു​ന്ന​ത്. ഇ​തി​നാ​യി പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ള്‍ തു​റ​ക്കും.

അ​തേ​സ​മ​യം, ബാ​റു​ക​ളി​ല്‍ പാ​ഴ്‌​സ​ലാ​യി മ​ദ്യം വി​ല്‍​ക്കു​വാ​ന്‍ താ​ത്പ​ര്യ​മി​ല്ലെ​ന്ന് ബാ​റു​ട​മ​ക​ള്‍ സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം. ബെ​വ്‌​കോ​യി​ലെ വി​ല​യ്ക്കു ത​ന്നെ ബാ​റു​ക​ളി​ലും മ​ദ്യം വി​ല്‍​ക്കു​ന്ന​താ​ണ് ബാ​റു​ട​മ​ക​ളു​ടെ താ​ത്പ​ര്യ കു​റ​വി​നു കാ​ര​ണം.