വാ​ഹ​നാ​പ​ക​ടം; പാ​ല്‍​ഘാ​ര്‍ ആ​ള്‍​ക്കൂ​ട്ട കൊ​ല​പാ​ത​ക​ത്തി​ലെ വാ​ദി ഭാ​ഗം അ​ഭി​ഭാ​ഷ​ക​ന്‍ മ​രി​ച്ചു

11:02 AM May 15, 2020 | Deepika.com
മും​ബൈ: പാ​ല്‍​ഘാ​ര്‍ ആ​ള്‍​ക്കൂ​ട്ട കൊ​ല​പാ​ത​ക​ത്തി​ന്‍റെ വാ​ദി ഭാ​ഗം അ​ഭി​ഭാ​ഷ​ക സം​ഘ​ത്തി​ലെ ജൂ​നി​യ​ര്‍ വ​ക്കീ​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ടു. ദി​ഗ്‌​വി​ജ​യ് ത്രി​വേ​ദി​യാ​ണ് മ​രി​ച്ച​ത്. കോ​ട​തി​യി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ മും​ബൈ-​അ​ഹ​മ്മ​ദാ​ബാ​ദ് ദേ​ശീ​യ പാ​ത​യി​ല്‍ വ​ച്ചാ​ണ് സം​ഭ​വം.

നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ കാ​ര്‍ ഡി​വൈ​ഡ​റി​ല്‍ ഇ​ടി​ച്ചു ക​യ​റി​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. ദി​ഗ്‌​വി​ജ​യ് സം​ഭ​വ സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന സ​ഹ​പ്ര​വ​ര്‍​ത്ത​ക​യ്ക്ക് ഗു​രു​ത​ര പ​രി​ക്കേറ്റു.

സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി നേ​താ​വ് സം​മ്പി​ത് പാ​ത്ര രം​ഗ​ത്തെ​ത്തി. എ​ന്നാ​ല്‍ പാ​ല്‍​ഘാ​ര്‍ കേ​സി​ലെ വാ​ദിഭാ​ഗം സം​ഘ​ത്തി​ലെ മ​റ്റൊ​രു അ​ഭി​ഭാ​ഷ​ക​ന്‍ ഈ ​ആ​രോ​പ​ണം നി​ഷേ​ധി​ച്ചു.