ലക്നോ: ഉത്തർപ്രദേശിൽ വീണ്ടും കുടിയേറ്റ തൊഴിലാളികൾക്ക് ദാരുണാന്ത്യം. മൂന്ന് വാഹനാപകടങ്ങളിലായി ആറ് കുടിയേറ്റ തൊഴിലാളികൾ വ്യാഴാഴ്ച രാത്രി യുപിയിൽ മരിച്ചു.
മരിച്ച മൂന്ന് പേർ ഗുജറാത്തിൽനിന്നും യുപിയിലേക്ക് വന്നവരാണ്. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റു. ഇവരെ ലക്നോവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസവും യുപിയിൽ വാഹനാപകടത്തിൽ കുടിയേറ്റ തൊഴിലാളികൾ മരിച്ചിരുന്നു.
യുപിയിൽ വീണ്ടും കുടിയേറ്റ തൊഴിലാളികൾക്ക് ദാരുണാന്ത്യം
09:15 AM May 15, 2020 | Deepika.com