കാട്ടുപന്നിയെ വെടിവച്ചുകൊന്നു; ഉത്തരവ് നടപ്പാക്കിയത് ഇതാദ്യം
08:50 AM May 15, 2020 | Deepika.com
പത്തനംതിട്ട: അരുവാപ്പുലത്ത് നാട്ടിലിറങ്ങിയ കാട്ടുപന്നിയെ വനംവകുപ്പ് വെടിവച്ചു കൊന്നു. കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാമെന്ന സർക്കാർ ഉത്തരവ് നടപ്പാക്കിയത് ഇതാദ്യമാണ്. കോന്നി റേഞ്ച് ഓഫീസർ സലീൽ ജോസ് ആണ് പന്നിയെ വെടിവച്ചത് കൊന്നത്.