ഷോ​പ്പിം​ഗ് മാ​ളു​ക​ൾ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം; കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി സ​ർ​ക്കാ​ർ

07:15 AM May 15, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ലോ​ക്ക്ഡൗ​ൺ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ‌ കൂ​ടു​ത​ൽ ഇ​ള​വു​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി സ​ർ​ക്കാ​ർ. നാ​ലാം​ഘ​ട്ട ലോ​ക്ക്ഡൗ​ണി​ൽ മാ​ർ​ക്ക​റ്റു​ക​ളും ഷോ​പ്പിം​ഗ് മാ​ളു​ക​ളും ബ​സ്, മെ​ട്രോ സ​ർ​വീ​സു​ക​ളും അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഡ​ൽ​ഹി സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചു​കൊ​ണ്ട് ഇ​വ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള അ​നു​മ​തി ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് കേ​ജ​രി​വാ​ൾ സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് നി​ർ‌​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ക്കാ​നു​ള്ള അ​നു​മ​തി ഉ​ണ്ടാ​വ​ണം. തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​ക്ക​ണം. ടാ​ക്സി​ക​ളി​ൽ ര​ണ്ട് യാ​ത്ര​ക്കാ​ർ എ​ന്ന നി​ല​യി​ലും ബ​സു​ക​ളി​ൽ 20 യാ​ത്ര​ക്കാ​ർ എ​ന്ന നി​ല​യി​ലും സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​വ​ദി​ക്ക​ണം.

മാ​ർ​ക്ക​റ്റു​ക​ൾ, കോം​പ്ല​ക്സു​ക​ൾ, മാ​ളു​ക​ൾ എ​ന്നി​വ തു​റ​ക്കാ​ൻ അ​നു​വ​ദി​ക്ക​ണം. എ​ന്നി​രു​ന്നാ​ലും, ഷോ​പ്പിം​ഗ് കോം​പ്ല​ക്സു​ക​ളി​ലും മാ​ളു​ക​ളി​ലും അ​വ​ശ്യ വ​സ്തു​ക്ക​ൾ അ​ല്ലാ​തെ ക​ച്ച​വ​ടം ന​ട​ത്തു​ന്ന ക​ട​ക​ളെ ഒ​റ്റ ഇ​ര​ട്ട അ​ക്ക സ​മ്പ്ര​ദാ​യ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സംസ്ഥാ​നം നി​ർ​ദേ​ശി​ച്ചു.