തിരുവനന്തപുരം: ലോക്ക്ഡൗണിൽ കുടുങ്ങിയ മലയാളികളുമായി ഡല്‍ഹിയിൽ നിന്നുള്ള ആദ്യ ട്രെയിൻ തിരുവനന്തപുരത്ത് എത്തി. വെള്ളിയാഴ്ച പുലർച്ചെയാണ് ട്രെയിൻ എത്തിയത്. ലോക്ക്ഡൗണിനിടയില്‍ കേരളത്തിലേക്ക് യാത്രക്കാരുമായി എത്തുന്ന ആദ്യ ട്രെയിനാണിത്.
വ്യാഴാഴ്ച രാത്രി പത്തോടെ കോഴിക്കോടെത്തിയ ട്രെയിൻ കാസർഗോഡ്, കണ്ണൂര്‍, മലപ്പുറം, വയനാട്, പാലക്കാട് തുടങ്ങിയ ജില്ലകളിലേക്കുള്ള യാത്രക്കാരെ ഇവിടെ ഇറക്കി. വെള്ളിയാഴ്ച പുലർച്ചെ 12.30-ന് എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തിയ ട്രെയിൻ ഇവിടെ നാനൂറിനടുത്ത് യാത്രക്കാരെ ഇറക്കി. ഇതിനു ശേഷം ട്രെയിൻ തിരുവനന്തപുരത്തേക്ക് തിരിച്ചു.
കോഴിക്കോട്ട് ഇറങ്ങിയ ആറു പേർക്ക് കോവിഡ് ലക്ഷണങ്ങൾ കണ്ടിരുന്നു. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്ന് ബുധനാഴ്ച രാവിലെ 11.25-ന് യാത്ര ആരംഭിച്ച ട്രെയിനിന് കോട്ട, വഡോദര, പന്‍വേല്‍, മഡ്ഗാവ്, മംഗളൂരു, കോ ഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു സ്റ്റോപ്പുകള്‍ ഉണ്ടായിരുന്നത്.
ഡല്‍ഹിയിൽ നിന്നുള്ള ആദ്യ ട്രെയിൻ തിരുവനന്തപുരത്ത് എത്തി
06:34 AM May 15, 2020 | Deepika.com