വ്യാ​ജ സ്ക്രീ​ൻ ഷോ​ട്ട്; നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വി.​ഡി സ​തീ​ശ​ൻ

04:47 AM May 15, 2020 | Deepika.com
കോ​ഴി​ക്കോ​ട്: ഫേ​സ്ബു​ക്കി​ൽ ത​ന്‍റെ പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ സ്ക്രീ​ൻ ഷോ​ട്ടി​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വി.​ഡി സ​തീ​ശ​ൻ എം​എ​ൽ​എ. താ​ൻ ജീ​വി​ത​ത്തി​ൽ ഇ​തു​വ​രെ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലാ​ത്ത അ​സ​ഭ്യ വാ​ക്കു​ക​ളാ​ണ് ത​ന്‍റെ പേ​രി​ൽ പ്ര​ച​രി​ക്കു​ന്ന​ത്. ഇ​ത് സൈ​ബ​ർ സ​ഖാ​ക്ക​ളു​ടെ പ്ര​വൃ​ത്തി​യാ​ണെ​ന്നും സ​തീ​ശ​ൻ ആ​രോ​പി​ച്ചു.

ഇ​ത് സൈ​ബ​ർ അ​ക്ര​മ​മാ​ണ്. ആ​ശ​യ​ങ്ങ​ൾ ഇ​ല്ലാ​തെ​യാ​വു​മ്പോ​ഴാ​ണ് അ​ക്ര​മ​ത്തി​ലേ​ക്ക് തി​രി​യു​ക. നി​ങ്ങ​ളു​ടെ​യൊ​ക്കെ മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി വ​രെ മാ​ധ്യ​മ​ങ്ങ​ളു​ടെ മു​ന്നി​ൽ താ​ൻ ഡി​ബേ​റ്റ് ചെ​യ്തി​ട്ടു​ണ്ട്. ത​നി​ക്ക് മ​ര്യാ​ദ വി​ട്ട് ഒ​രു വാ​ക്കു പ​റ​യേ​ണ്ടി വ​ന്നി​ട്ടി​ല്ല. ശ​ക്ത​മാ​യ ആ​ശ​യ​വും വ​സ്തു​ത​ക​ളു​മാ​യാ​ണ് താ​ൻ സം​സാ​രി​ക്കാ​റു​ള്ള​ത് എ​ന്നും സ​തീ​ശ​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞു.