ന്യൂഡൽഹി: മടങ്ങിവരാൻ ആഗ്രഹിക്കുന്ന പ്രവാസികളിൽ ടിക്കറ്റെടുക്കാൻ സാന്പത്തിക ശേഷിയില്ലാത്തവർക്ക് അതതു രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ വഴി ടിക്കറ്റ് എടുത്തു നൽകണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന് കത്തു നൽകി. പ്രവാസികൾക്കു മടങ്ങാനായി കൂടുതൽ വിമാന സർവീസുകൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഞ്ചു ലക്ഷം പ്രവാസികളാണ് കേരളത്തിലേക്കു മടങ്ങാനായി നോർക്ക റൂട്ട്സ് വഴി പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരിൽ ഒരു ലക്ഷത്തോളം പേർ കോവിഡ് മൂലം ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന ഗർഭിണികൾ, കുട്ടികൾ, പ്രായമായവർ, ജോലി നഷ്ടപ്പെട്ടവർ തുടങ്ങിയവരാണ്.
നല്ലൊരു ശതമാനവും കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടുന്നവരാണ്. ഇത്തരത്തിലുള്ളവർക്ക് അതാത് രാജ്യങ്ങളിലെ എംബസികൾ വഴി മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് എടുത്ത് നൽകണമെന്ന് ആന്റണി ആവശ്യപ്പെട്ടു.
പ്രവാസികൾക്ക് മടങ്ങിവരാൻ ടിക്കറ്റ് എടുത്തു നൽകണം: എ.കെ. ആന്റണി
03:57 AM May 15, 2020 | Deepika.com