20 ല​ക്ഷം കോ​വി​ഡ് ടെ​സ്റ്റു​ക​ളു​മാ​യി ഇ​ന്ത്യ; പ്ര​തി​ദി​ന പ​രി​ശോ​ധ​ന ഒ​രു ല​ക്ഷം

09:19 PM May 14, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം 20 ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്ന​താ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഹ​ർ​ഷ് വ​ർ​ധ​ൻ. സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് ക​ണ്‍​ട്രോ​ൾ ഓ​ഫീ​സ് സ​ന്ദ​ർ​ശി​ച്ച​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പ്ര​തി​ദി​നം ഒ​രു ല​ക്ഷം ടെ​സ്റ്റു​ക​ൾ ന​ട​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഇ​ന്ത്യ വി​ക​സി​പ്പി​ച്ചു​ക​ഴി​ഞ്ഞു. 500 ല​ബോ​റ​ട്ട​റി​ക​ളി​ലാ​ണ് കോ​വി​ഡ് ടെ​സ്റ്റു​ക​ൾ ന​ട​ത്തു​ന്ന​ത്. ഇ​തി​ൽ 359 സ​ർ​ക്കാ​ർ പ​രി​ശോ​ധ​നാ​കേ​ന്ദ്ര​ങ്ങ​ളും 145 സ്വ​കാ​ര്യ ലാ​ബു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​യും മ​ന്ത്രി അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ൽ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 80,000 ക​വി​ഞ്ഞു. ര​ണ്ടു ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ പ​തി​നാ​യി​രം രോ​ഗി​ക​ളു​ടെ വ​ർ​ധ​ന​വു​ണ്ടാ​യെ​ന്നാ​ണു ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്.