മുംബൈയിലാണ് ഏറ്റവുമധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്നു മാത്രം 25 പേരാണ് മുംബൈ നഗരത്തിൽ മരിച്ചത്. നവി-10, പൂന-5, ഔറംബബാദ്-2, പൻവൽ-1, കല്യാൺ-1 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ മരണനിരക്ക്.
മുംബൈയിൽ ഇതുവരെ 621 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. പുതിയ 998 കേസുകളും കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ രോഗികളുടെ എണ്ണം 16,579 ആയി. ഇന്ന് 443 പേർ രോഗമുക്തി നേടിയതായും മുംബൈ കോർപറേഷൻ അധികൃതർ പറയുന്നു.
സംസ്ഥാനത്ത് കഴിഞ്ഞ എട്ടു ദിവസങ്ങളായി പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരത്തിനു മുകളിലാണ്.