കുവൈറ്റ് സിറ്റി: കുവൈറ്റിൽ 256 ഇന്ത്യക്കാർ ഉൾപ്പെടെ 947 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ആറുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 88 ആയി.
ഇതുവരെ 11975 പേർക്കാർ കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 188 പേർ ഉൾപ്പെടെ 3451 പേർ രോഗമുക്തി നേടി. ബാക്കി 8436 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 175 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 2,31930 പേർ നിരീക്ഷണത്തിൽ കഴിയുന്നു.
ഫർവാനിയ ഗവർണറേറ്റിൽ 347, ജഹ്റ ഗവർണറേറ്റിൽ 118, അഹ്മദി ഗവർണറേറ്റിൽ 171, ഹവല്ലി ഗവർണറേറ്റിൽ 189, കാപിറ്റൽ ഗവർണറേറ്റിൽ 122 എന്നിങ്ങനെയാണ് പുതിയ കേസുകൾ.
കുവൈറ്റിൽ 256 ഇന്ത്യക്കാർ ഉൾപ്പെടെ 947 പേർ കൂടി കോവിഡ് പോസിറ്റീവ്
08:54 PM May 14, 2020 | Deepika.com