ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള ട്രെ​യി​ൻ വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 7.15ന്

08:48 PM May 14, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ നി​ന്നും ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള 02431 ന​മ്പ​ർ നി​സാ​മു​ദീ​ൻ എ​ക്സ്പ്ര​സ് വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 7.15ന് ​പു​റ​പ്പെ​ടും. 74 സ്ത്രീ​ക​ളും 13 കു​ട്ടി​ക​ളും ഉ​ൾ​പ്പ​ടെ തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ നി​ന്നും 299 യാ​ത്ര​ക്കാ​രാ​ണു​ള്ള​ത്. എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും യാ​ത്ര​ക്കാ​രു​ണ്ട്. അ​ന്തി​മ യാ​ത്രാ പ​ട്ടി​ക​യി​ൽ മാ​റ്റം വ​രാം.

ഒ​രു​സ്റ്റേ​ഷ​നി​ൽ നി​ന്നും യാ​ത്ര ആ​രം​ഭി​ക്കു​ന്ന​വ​ർ​ക്ക് കേ​ര​ള​ത്തി​ലെ മ​റ്റൊ​രു സ്റ്റേ​ഷ​നി​ലും ഇ​റ​ങ്ങാ​ൻ ക​ഴി​യി​ല്ല. എ​ല്ലാ യാ​ത്ര​ക്കാ​രും നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്ക​ണം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​മ​നു​സ​രി​ച്ച് എ​ല്ലാ​വി​ധ സു​ര​ക്ഷാ മു​ന്നൊ​രു​ക്ക​ങ്ങ​ളോ​ടെ വേ​ണം യാ​ത്ര ചെ​യ്യാ​നെ​ന്നു​മാ​ണ് അ​ധി​കൃ​ത​രു​ടെ നി​ർ​ദേ​ശം.