സൗ​ദി​യി​ൽ ക​രു​ത്തു​നേ​ടി കോ​വി​ഡ്; വ്യാ​ഴാ​ഴ്ച 2,039 പോ​സി​റ്റീ​വ് കേ​സു​ക​ൾ; 283 മ​ര​ണം

08:42 PM May 14, 2020 | Deepika.com
റി​യാ​ദ്: 10 പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ സൗ​ദി അ​റേ​ബ്യ​യി​ൽ കോ​വി​ഡ് മ​ര​ണം 283 ആ​യി. വ്യാ​ഴാ​ഴ്ച പു​തു​താ​യി 2,039 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് രോ​ഗം ബാ​ധി​ച്ചു. ഇ​തോ​ടെ സൗ​ദി​യി​ൽ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 46,869-ൽ ​എ​ത്തി.

വ്യാ​ഴാ​ഴ്ച മ​രി​ച്ച​വ​രെ​ല്ലാം വി​ദേ​ശി​ക​ളാ​ണ്. മ​ക്ക, ജി​ദ്ദ എ​ന്നി​വി​ട​ങ്ങ​ളി​ൽ നാ​ലു പേ​ർ വീ​ത​വും റി​യാ​ദി​ലും യാ​ന്പു​വി​ലും ഒ​രാ​ളു​മാ​ണു മ​രി​ച്ച​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. പു​തു​താ​യി രോ​ഗം ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വി​വി​ധ പ്ര​വി​ശ്യ​ക​ളി​ൽ കൂ​ടി വ​രു​ന്ന​ത് ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്നു​ണ്ട്. 156 പേ​രാ​ണ് ഇ​പ്പോ​ൾ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണു​ള്ള​ത്. പു​തു​താ​യി രോ​ഗം ബാ​ധി​ക്കു​ന്ന​വ​രി​ൽ 41 ശ​ത​മാ​നം പേ​രും സ്വ​ദേ​ശി​ക​ളാ​ണ്. ഇ​തി​ൽ 11 ശ​ത​മാ​നം കു​ട്ടി​ക​ളാ​ണ്.

വ്യാ​ഴാ​ഴ്ച 1,429 പേ​രാ​ണ് വൈ​റ​സ് ബാ​ധ​യി​ൽ​നി​ന്നും മു​ക്തി നേ​ടി​യ​ത്. ഇ​തോ​ടെ ആ​കെ രോ​ഗ​മു​ക്തി നേ​ടി​യ​വ​രു​ടെ എ​ണ്ണം 19,051 ആ​യി. 27,535 പേ​ർ ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

പു​തു​താ​യി രോ​ഗം ബാ​ധി​ച്ച​വ​ർ ജി​ദ്ദ 482, റി​യാ​ദ് 478, മ​ക്ക 356, മ​ദീ​ന 247, ഹൊ​ഫൂ​ഫ് 93, ദ​മാം 93, താ​യി​ഫ് 68, യാ​ന്പു 27, ഖ​തീ​ഫ് 21, വാ​ദി ദ​വാ​സി​ർ 8 എ​ന്നി​ങ്ങ​നെ​യാ​ണ്.