വെ​ള്ള​ക്കാ​ർ​ഡു​കാ​ർ​ക്കു​ള്ള സൗ​ജ​ന്യ പ​ല​വ്യ​ഞ്ജ​ന​ക്കി​റ്റ് വി​ത​ര​ണം 15 മു​ത​ൽ 21 വ​രെ

07:42 PM May 14, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പൊ​തു​വി​ഭാ​ഗം മു​ൻ​ഗ​ണ​നേ​ത​ര സ​ബ്സി​ഡി​ര​ഹി​ത വെ​ള്ള​ക്കാ​ർ​ഡു​ട​മ​ക​ൾ​ക്കു​ള്ള സൗ​ജ​ന്യ​കി​റ്റ് അ​വ​സാ​ന​ഘ​ട്ട വി​ത​ര​ണം 15 മു​ത​ൽ ന​ട​ക്കും.

മേ​യ് 21 മു​ത​ൽ പി​എം​ജി​ക​ഐ​വൈ പ്ര​കാ​ര​മു​ള്ള റേ​ഷ​ൻ വി​ത​ര​ണം ആ​രം​ഭി​ക്കു​ന്ന​തി​നാ​ൽ ഇ​തി​നു​ശേ​ഷം സൗ​ജ​ന്യ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണം ഉ​ണ്ടാ​വി​ല്ല. റേ​ഷ​ൻ​കാ​ർ​ഡി​ലെ അ​വ​സാ​ന​ത്തെ അ​ക്കം അ​നു​സ​രി​ച്ചാ​ണു വി​ത​ര​ണ തി​യ​തി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കാ​ർ​ഡി​ലെ അ​വ​സാ​ന അ​ക്കം പൂ​ജ്യം ആ​യ​വ​ർ​ക്ക് 15-നും 1, 2 ​അ​ക്ക​ങ്ങ​ൾ​ക്ക് 16-നും 3, 4, 5 ​അ​ക്ക​ങ്ങ​ൾ​ക്ക് 18-നും 6, 7, 8 ​അ​ക്ക​ങ്ങ​ൾ​ക്ക് 19-നും ​ബാ​ക്കി​യു​ള്ള മു​ഴു​വ​ൻ വെ​ള്ള​കാ​ർ​ഡു​ട​മ​ക​ൾ​ക്കും 20-നും ​വി​ത​ര​ണം ചെ​യ്യു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.