തൊ​ഴി​ലാ​ളി​ക​ളു​ടെ എ​തി​ർ​പ്പ് ഫ​ലം​ക​ണ്ടി​ല്ല; ഗോ​ഡൗ​ണു​ക​ൾ സ​പ്ലൈകോ ഏ​റ്റെ​ടു​ത്തു

07:33 PM May 14, 2020 | Deepika.com
കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട്ടെ ബേ​പ്പൂ​ർ, വേ​ങ്ങേ​രി ഗോ​ഡൗ​ണു​ക​ൾ സ​പ്ലൈകോ​ ഏ​റ്റെ​ടു​ത്തു. കോ​വി​ഡ് കാ​ല​ത്ത് ഭ​ക്ഷ്യ​ഭ​ദ്ര​ത ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി.

ബേ​പ്പൂ​ർ സി​ഡി​എ ഗോ​ഡൗ​ണ്‍, വേ​ങ്ങേ​രി കാ​ർ​ഷി​ക വി​പ​ണ​ന സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​നു കീ​ഴി​ലെ ഗോ​ഡൗ​ണ്‍ എ​ന്നി​വ​യാ​ണ് സ​പ്ലൈ​കോ ഏ​റ്റെ​ടു​ത്ത് ഭ​ക്ഷ്യ​സം​ഭ​ര​ണ വി​ത​ര​ണം ആ​രം​ഭി​ച്ച​ത്. ജി​ല്ലാ ക​ള​ക്ട​റാ​ണ് ഇ​തു സം​ബ​ന്ധി​ച്ചു നി​ർ​ദേ​ശം ന​ൽ​കി​യ​ത്. കോ​വി​ഡ് കാ​ല​ത്തെ സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ സം​ഭ​രി​ക്കു​ന്ന​തി​ന് നി​ല​വി​ലു​ള്ള ഗോ​ഡൗ​ണു​ക​ൾ അ​പ​ര്യാ​പ്ത​മാ​യ​തി​നാ​ലാ​ണ് പു​തി​യ​വ ഏ​റ്റെ​ടു​ത്ത​ത്.

വെ​ള്ള​യി​ലെ അ​ശാ​സ്ത്രീ​യ​രീ​തി​യി​ലു​ള്ള ഗോ​ഡൗ​ണി​ലാ​ണ് കോ​ഴി​ക്കോ​ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ന് കീ​ഴി​ലു​ള്ള 213 റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്കു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളെ​ത്തി​ക്കു​ന്ന​ത്. ഇ​വി​ടെ​യു​ള​ള തൊ​ഴി​ലാ​ളി​ക​ളു​ടെ എ​തി​ർ​പ്പാ​ണ് പു​തി​യ ഗോ​ഡൗ​ണു​ക​ൾ ഏ​റ്റെ​ടു​ക്കാ​ൻ ത​ട​സ​മാ​യി​രു​ന്ന​ത്. വേ​ങ്ങേ​രി​യി​ലെ​യും ബേ​പ്പൂ​രി​ലേ​യും ഗോ​ഡൗ​ണു​ക​ൾ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്. പോ​ലീ​സ് സം​ര​ക്ഷ​ണ​യി​ലാ​ണ് ഗോ​ഡൗ​ണു​ക​ൾ ഏ​റ്റെ​ടു​ത്ത​ത്.

സി​റ്റി റേ​ഷ​നിം​ഗ് ഓ​ഫീ​സ് സൗ​ത്തി​നു കീ​ഴി​ലു​ള്ള 88 റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്ക് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ബേ​പ്പൂ​രു​ള​ള ഗോ​ഡൗ​ണും കോ​ഴി​ക്കോ​ട് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​നു കീ​ഴി​ലു​ള്ള ക​ട​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി വേ​ങ്ങേ​രി​യി​ലു​ള്ള ഗോ​ഡൗ​ണും ഉ​പ​യോ​ഗി​ക്കും.