സം​സ്ഥാ​ന​ത്ത് സ്കൂ​ള്‍ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ മെ​യ് 18ന് ​തു​ട​ങ്ങും

07:17 PM May 14, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​ല്ലാ സ്കൂ​ളി​ക​ളി​ലേ​ക്കു​മു​ള്ള അ​ടു​ത്ത അ​ധ്യാ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ മേ​യ് 19ന് ​ആ​രം​ഭി​ക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം.

പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കി​ഴീ​ലു​ള്ള സ്കൂ​ളു​ക​ളി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് നേ​രി​ട്ടെ​ത്തി പ്ര​വേ​ശ​നം നോ​ടാം. ഈ ​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ ഓ​ൺ​ലൈ​ൻ വ​ഴി​യും പ്ര​വേ​ശ​നം ന​ൽ​കും. ഇ​തി​നു​ള്ള സം​വി​ധാ​നം കൈ​റ്റ് ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഓ​ൺ​ലൈ​ൻ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത​വ​ർ അ​താ​യ​ത് എ​സ്‌‌​സി-​എ​സ്ടി, മ​ല​യോ​ര മേ​ഖ​ല​യി​ല്‍ താ​മ​സി​ക്കു​ന്ന​വ​ർ, തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്ക് വേ​ണ്ടി 200 കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷാ പ​രി​ശീ​ല​ന സൗ​ക​ര്യ​മൊ​രു​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രി​ട്ടും അ​ല്ലാ​തെ​യും പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കും.

പ്രാ​ദേ​ശി​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ങ്ങ​ൾ, ഊ​രു​വി​ദ്യാ​കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ വ​ഴി​യാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. അ​ധി​ക പ​ഠ​ന സാ​മ​ഗ്രി​ക​ൾ മാ​തൃ​കാ പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​ർ, പ​രീ​ക്ഷ സ​ഹാ​യി​ക​ൾ തു​ട​ങ്ങി​യ​വ വി​ത​ര​ണം ചെ​യ്യു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.