രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് വ​രാ​നി​രി​ക്കു​ന്ന വി​പ​ത്തി​ന്‍റെ സൂ​ച​ന: മു​ഖ്യ​മ​ന്ത്രി

06:51 PM May 14, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത് വ​രാ​നി​രി​ക്കു​ന്ന വി​പ​ത്തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്നു മു​ഖ്യ​മ​ന്ത്രി. പ്ര​തി​ദി​ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ ഈ ​ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച​ത്.

ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളു​ക​ളാ​യി കോ​വി​ഡ് ബാ​ധി​ക്കു​ന്ന പു​തി​യ കേ​സു​ക​ളു​ടെ എ​ണ്ണം ഒ​റ്റ അ​ക്ക​ത്തി​ലാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ന്ന​ലെ അ​ത് പ​ത്താ​യി. ഇ​ന്ന് ഇ​രു​പ​ത്താ​റി​ലേ​ക്ക് എ​ത്തി. ഈ ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്ക​ണം. സ​ർ​ക്കാ​രും ജ​ന​ങ്ങ​ളും ഒ​ന്നാ​യി​നി​ന്നു ത​ന്നെ പ്ര​തി​സ​ന്ധി​യെ മ​റി​ക​ട​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

വ്യാ​ഴാ​ഴ്ച മാ​ത്രം 26 പേ​ർ​ക്കാ​ണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അ​തേ​സ​മ​യം മൂ​ന്ന് പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്ത് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ൽ പ​ത്ത് പേ​ർ കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക്കാ​രാ​ണ്. മ​ല​പ്പു​റം ജി​ല്ല​യി​ൽ അ​ഞ്ച് പേ​ർ​ക്കും പാ​ല​ക്കാ​ട് വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ മൂ​ന്ന് പേ​ർ​ക്ക് വീ​ത​വും രോ​ഗം സ്ഥി​രീ​ക​രി​ച്ച​പ്പോ​ൾ ക​ണ്ണൂ​രി​ൽ ര​ണ്ട് പേ​ർ​ക്കും പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ​രു​ത്ത​ർ​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു.