ജ​ന​പ്ര​തി​നി​ധി​ക​ളുടെ ക്വാ​റന്‍റൈ​ന്‍; പ്ര​തി​ക​രി​ച്ച് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ

12:39 PM May 14, 2020 | Deepika.com
പാ​ല​ക്കാ​ട്: വാ​ള​യാ​ര്‍ അ​തി​ര്‍​ത്തി സ​ന്ദ​ര്‍​ശി​ച്ച യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ ക്വാ​റ​ന്‍റൈ​നി​ല്‍ പോ​ക​ണ​മെ​ന്ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ര്‍​ദേ​ശ​ത്തോ​ട് പ്ര​തി​ക​രി​ച്ച് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ബെ​ന്നി ബെഹ‌്നാ​ന്‍. ക്വാ​റ​ന്‍റൈ​നി​ലാ​ക്കു​ന്ന കാ​ര്യം തീ​രു​മാ​നി​ക്കേ​ണ്ട​ത് ആ​രോ​ഗ്യ വ​കു​പ്പാ​ണെ​ന്നും എ​ന്നാ​ല്‍ അ​തി​നു മു​ന്‍​പേ ത​ന്നെ മ​ന്ത്രി​യും ജ​ന​പ്ര​തി​നി​ധി​ക​ളും ഇ​ക്കാ​ര്യം തീ​രു​മാ​നി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​തി​നെ​ക്കു​റി​ച്ച് സം​ശ​യം നി​ല​നി​ല്‍​ക്കു​ന്നു​ണ്ട്. പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ന് ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്ക​ണം. പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ക്കാ​ന്‍ പ​റ​യി​ല്ല എ​ന്നാ​ല്‍ ഇ​ത് വി​വാ​ദ​മാ​ക്കി​യെ​ന്നും ബെ​ന്നി ബെഹ‌്നാ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ഷാ​ഫി പ​റ​മ്പി​ലി​നെ കോ​വി​ഡ് രോ​ഗി​യാ​ക്കി വാ​ട്ട്‌​സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​ച്ചി​രു​ന്നു. മ​ന്ത്രി​യും കു​റ​ച്ച് ജ​ന​പ്ര​തി​നി​ധി​ക​ളും മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രും സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ അ​വ​ര്‍​ക്കി​ല്ലാ​ത്ത എ​ന്ത് പ്ര​ത്യേ​ക​ത​യാ​ണ് യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു​ള്ള​ത്. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ർ ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ച്ച​തി​നു ശേ​ഷം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നും ബെ​ന്നി ബെഹ‌്നാ​ന്‍ വ്യ​ക്ത​മാ​ക്കി.