രാ​ജ്യ​ത്ത് സാ​ധാ​ര​ണ ട്രെ​യി​ൻ സ​ർ​വീ​സ് ഉ​ട​നി​ല്ല

11:29 AM May 14, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്ത് സാ​ധാ​ര​ണ ട്രെ​യി​ൻ സ​ർ​വീ​സ് ഉ​ട​ൻ ആ​രം​ഭി​ക്കി​ല്ല. മൂ​ന്നാം​ഘ​ട്ട ലോ​ക്ക്ഡൗ​ൺ അ​വ​സാ​നി​ക്കു​ന്ന മേ​യ് 17നു​ശേ​ഷ​വും നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രാ​നാ​ണ് സാ​ധ്യ​ത. ജൂ​ൺ 30 വ​രെ​യു​ള്ള എ​ല്ലാ ട്രെ​യി​ൻ ടി​ക്ക​റ്റു​ക​ളും ഇ​ന്ത്യ​ൻ റെ​യി​ൽ​വേ റ​ദ്ദാ​ക്കി.

പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ മാ​ത്രം സ​ർ​വീ​സ് ന​ട​ത്തും. ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത​വ​ർ​ക്ക് പ​ണം തി​രി​കെ ന​ൽ​കും. ജൂ​ൺ 30 വ​രെ​യു​ള്ള എ​ല്ലാ സ​ർ​വീ​സു​ക​ളും റ​ദ്ദാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ടി​ക്ക​റ്റ് തു​ക തി​രി​ച്ചു​ന​ൽ​കാ​ൻ റെ​യി​ൽ​വേ തീ​രു​മാ​നി​ച്ച​ത്.

മേ​യ് 12 മു​ത​ലാ​ണ് സ്‌​പെ​ഷ​ൽ ട്രെ​യി​ൻ സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. ടി​ക്ക​റ്റ് ഉ​റ​പ്പാ​യ​വ​ർ​ക്ക് മാ​ത്ര​മേ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​മ​തി​യു​ള്ളൂ. 15 സ്പെഷൽ സർവീസുകളാണ് ആദ്യ ഘട്ടത്തിൽ റെയിൽവേ ആരംഭിച്ചിരിക്കുന്നത്.