തിരുവനന്തപുര: ലോക്ക്ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് അടച്ചിട്ടിരിക്കുന്ന മദ്യശാലകള്‍ എല്ലാം ഒന്നിച്ചു തുറക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. മദ്യശാലകള്‍ എല്ലാം ഒന്നിച്ചു തുറക്കാനാണ് തയാറെടുക്കുന്നത് തുറക്കുന്ന തീയതി പിന്നീട് അറിയിക്കും മദ്യശാലകളുടെ പ്രവര്‍ത്തന സമയത്തിലും മാറ്റമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
ബാറിൽ മദ്യം പാഴ്സലായി വില്‍ക്കുമെന്നും ഇതിനു വേണ്ടി പ്രത്യേകം കൗണ്ടറുകള്‍ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു. ബിവ്കോയിലെ വിലയ്ക്കു തന്നെയാണ് ബാറിലും മദ്യം വില്‍ക്കുക. എന്നാല്‍ ഇത് താത്ക്കാലികമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അടച്ചിട്ട മദ്യശാലകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായത്. മദ്യത്തിന് 10 മുതൽ 35 ശതമാനം വരെ വില വർധിപ്പിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനമായിരുന്നു.
മദ്യശാലകള്‍ ഒന്നിച്ചു തുറക്കും, തീയതി പിന്നീട്: എക്സൈസ് മന്ത്രി
11:06 AM May 14, 2020 | Deepika.com