കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 44 ല​ക്ഷം ക​ട​ന്നു

09:04 AM May 14, 2020 | Deepika.com
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ​യു​ള്ള കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 44 ല​ക്ഷം ക​ട​ന്നു. ഇ​തു​വ​രെ ലോ​ക​വ്യാ​പ​ക​മാ​യി 44,29,232 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ.​ വൈ​റ​സ് ബാ​ധി​ച്ച്് മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്ന് ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. 2,98,165 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ഇ​തു​വ​രെ ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

16,58,995 പേ​ർ​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം- അ​മേ​രി​ക്ക- 14,30,348, സ്പെ​യി​ൻ- 2,71,095, റ​ഷ്യ- 2,42,271, ബ്രി​ട്ട​ൻ- 2,29,705, ഇ​റ്റ​ലി- 2,22,104, ബ്ര​സീ​ൽ- 190,137, ഫ്രാ​ൻ​സ്- 1,78,060, ജ​ർ​മ​നി- 1,74,098, തു​ർ​ക്കി- 1,43,114, ഇ​റാ​ൻ- 1,12,725.

മേ​ൽ​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ്- അ​മേ​രി​ക്ക- 85,197, സ്പെ​യി​ൻ- 27,104, റ​ഷ്യ- 2,212 , ബ്രി​ട്ട​ൻ- 33,186, ഇ​റ്റ​ലി- 31,106, ബ്ര​സീ​ൽ- 13,240, ഫ്രാ​ൻ​സ്- 27,074, ജ​ർ​മ​നി- 7,861, തു​ർ​ക്കി- 3,952, ഇ​റാ​ൻ- 6,783.