ഉത്തർപ്രദേശിൽ ബസിടിച്ച് ആറു പേർ മരിച്ചു

08:07 AM May 14, 2020 | Deepika.com
ലക്നോ: ഉത്തർപ്രദേശിൽ ബസിടിച്ച് ആറ് അതിഥി തൊഴിലാളികൾ മരിച്ചു. പഞ്ചാബിൽ നിന്ന് ബീഹാറിലേക്ക് പോയവരാണ് അപകടത്തിൽപ്പെട്ടത്. ഇവർ കാൽനടയായാണ് യാത്ര ചെയ്തിരുന്നത്.

ഉത്തർപ്രദേശിലെ മുസഫർ നഗറിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്. മരിച്ചവരെ ഇതുവരം തിരിച്ചറിഞ്ഞിട്ടില്ല.