ര​ണ്ടു വി​മാ​ന​ങ്ങ​ളി​ലാ​യി 347 പ്ര​വാ​സി​ക​ള്‍ ക​രി​പ്പൂ​രി​ല്‍ പ​റ​ന്നി​റ​ങ്ങി

02:13 AM May 14, 2020 | Deepika.com
ക​രി​പ്പൂ​ര്‍: കോ​വി​ഡ് ആ​ശ​ങ്ക​ക​ള്‍​ക്കി​ടെ കു​വൈ​ത്തി​ല്‍ നി​ന്നും ജി​ദ്ദ​യി​ല്‍ നി​ന്നു​മാ​യി 347 പ്ര​വാ​സി​ക​ള്‍ ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. കു​വൈ​ത്തി​ല്‍ നി​ന്നു​ള്ള എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​നം ബു​ധ​നാ​ഴ്ച രാ​ത്രി 10.10നും ​ജി​ദ്ദ​യി​ല്‍ നി​ന്നു​ള്ള വി​മാ​നം വ്യാഴാഴ്ച പു​ല​ര്‍​ച്ചെ 12.05നും ​ക​രി​പ്പൂ​രി​ലെ റ​ണ്‍​വേ​യി​ലി​റ​ങ്ങി. ‌‌

കു​വൈ​ത്തി​ൽ​നി​ന്ന് എ​ത്തി​യ ഐ​എ​ക്‌​സ്-394 വി​മാ​ന​ത്തി​ൽ 192 പേ​രും ജി​ദ്ദ​യി​ല്‍​നി​ന്ന് എ​ത്തി​യ എ​ഐ-960 വി​മാ​ന​ത്തി​ല്‍ 89 സ്ത്രീ​ക​ള​ട​ക്കം 155 പേ​രു​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. കു​വൈ​ത്തി​ല്‍ നി​ന്നെ​ത്തി​യ​വ​രി​ൽ ഏ​ഴു​പേ​രെ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഗ​ര്‍​ഭി​ണി​ക​ള്‍, 10 വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ള്‍, 65 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍, അ​ടു​ത്ത ബ​ന്ധു​വി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ത്തി​യ​വ​ർ, ചി​കി​ത്സാ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി എ​ത്തി​യ​വ​ർ തു​ട​ങ്ങി പ്ര​ത്യേ​ക പ​രി​ഗ​ണ​ന​യി​ലു​ള്ള​വ​രെ നേ​രി​ട്ട് വീ​ടു​ക​ളി​ലേ​യ്ക്കും മ​റ്റു​ള്ള​വ​രെ കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലേ​യ്ക്കു​മാ​ണ് അ​യ​ച്ച​ത്.