പി​എം കെ​യ​ർ..! കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് 1,000 കോ​ടി

09:56 PM May 13, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പി​എം കെ​യ​ർ ഫ​ണ്ടി​ൽ​നി​ന്ന് 3,100 കോ​ടി രൂ​പ അ​നു​വ​ദി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ പ്ര​ത്യേ​ക സാ​മ്പ​ത്തി​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പി​എം കെ​യ​ർ ഫ​ണ്ടി​ൽ​നി​ന്ന് പ​ണം അ​നു​വ​ദി​ച്ച​ത്. ഇ​തി​ൽ‌ 2,000 കോ​ടി രൂ​പ വെ​ന്‍റി​ലേ​റ്റ​റു​ക​ൾ വാ​ങ്ങാ​ൻ വേ​ണ്ടി​യാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്.

കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് 1,000 കോ​ടി​യും ചെ​ല​വ​ഴി​ക്കും. കൊ​റോ​ണ വൈ​റ​സി​നെ​തി​രെ മ​രു​ന്ന് വി​ക​സ​പ്പി​ക്കു​ന്ന​തി​ന് ബാ​ക്കി 100 കോ​ടി ന​ൽ​കും. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ച​താ​ണി​ത്. കോ​വി​ഡ് ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ഫ​ണ്ട് ക​ണ്ടെ​ത്താ​നാ​യി രൂ​പീ​ക​രി​ച്ച​താ​ണ് പി​എം കെ​യ​ർ ഫ​ണ്ട്.