ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമന്റെ സാമ്പത്തിക പാക്കേജ് വ്യവസായങ്ങളേയും ചെറുകിട-ഇടത്തര വ്യവസായ മേഖലയേയും നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധനമന്ത്രി പ്രഖ്യാപിച്ച നടപടികൾ പണലഭ്യത വർദ്ധിപ്പിക്കും. സംരംഭകരെ ശാക്തീകരിക്കുകയും അവരുടെ മത്സരബുദ്ധി ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ട്വിറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
എന്നാൽ ധനമന്ത്രിയുടെ സാമ്പത്തിക പാക്കേജിനെതിരെ ശക്തമായ വിമർശനവും ഉയർന്ന് കഴിഞ്ഞു. മുന്‍ കേന്ദ്ര ധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ധനമന്ത്രി തോമസ് ഐസക് തുടങ്ങിയവരാണ് വിമർശം ഉന്നയിച്ചത്. സാമ്പത്തിക പാക്കേജ് വട്ടപൂജ്യമാണെന്നായിരുന്നു മമതയുടെ വിമർശം.
ധനമന്ത്രിയുടെ പ്രഖ്യാപനം പണലഭ്യത വർധിപ്പിക്കും, സംരംഭകരെ ശാക്തീകരിക്കും: പ്രധാനമന്ത്രി
09:17 PM May 13, 2020 | Deepika.com