ന്യൂഡൽഹി: കൊറോണ മൂലം നിന്നുപോയ ടിവി പരമ്പരകൾക്ക് ജീവൻവയ്ക്കുന്നു. പുതിയ മാർഗ നിർദേശങ്ങളോടെ ടിവി പരമ്പരകളുടെ ചിത്രീകരണം ജൂൺ അവസാനം ആരംഭിച്ചേക്കും. കോൻ ബനേഗ കോർപതി പോലുള്ള ചില പരമ്പരകൾ ചുരുക്കം ആളുകളുമായി ചിത്രീകരണം ഉടൻ തുടങ്ങിയേക്കുമെന്നും സൂചനയുണ്ട്.
സർക്കാർ വ്യവസ്ഥകൾ അംഗീകരിച്ച് മാത്രമേ പരിപാടികളുടെ നിർമാതാക്കൾക്ക് ചിത്രീകരണം നടത്താൻ കഴിയൂ. ചിത്രീകരിക്കുന്ന സെറ്റിൽ എല്ലാവരും മാസ്ക് നിർബന്ധമായും ധരിക്കണം. സാനിറ്റൈസർ ഉപയോഗിക്കുകയും വേണം. മാസ്ക് ധരിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ആളെ നിയോഗിക്കണം.
കോവിഡ് ബാധിച്ച് ജീവനക്കാർ ആരെങ്കിലും മരിച്ചാൽ ഇവരുടെ കുടുംബങ്ങൾക്ക് ചാനൽ പ്രൊഡ്യൂസർ 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണം. ചിത്രീകരണം നടക്കുന്ന സെറ്റിൽ നേരത്തെ ഉള്ളതിന്റെ 50 ശതമാനം ജീവനക്കാർ മാത്രമേ പാടുള്ളൂ. അടിയന്തര സാഹചര്യം നേരിടാൻ സെറ്റിൽ ആംബുലൻസ് തയാറാക്കി നിർത്തണം തുടങ്ങിയവയാണ് മാർഗനിർദേശങ്ങൾ.
ടിവി പരമ്പരകൾക്ക് ജീവൻവയ്ക്കുന്നു; ജൂൺ അവസാനം ചിത്രീകരണം ആരംഭിച്ചേക്കും
07:39 PM May 13, 2020 | Deepika.com