പോ​ലീ​സു​കാ​ർ​ക്കും കോ​വി​ഡ്; ട്ര​ക്ക് ഡ്രൈ​വ​റി​ലൂ​ടെ രോ​ഗം പ​ക​ർ​ന്ന​ത് 10 പേ​ർ​ക്ക്

09:34 PM May 13, 2020 | Deepika.com
വ​യ​നാ​ട്: ഇ​ന്ന് സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ കോ​വി​ഡ് ബാ​ധി​ച്ച നാ​ല് പേ​ർ​ക്കും രോ​ഗം പി​ടി​പെ​ട്ട​ത് ചെ​ന്നൈ​യി​ല്‍ നി​ന്നും വ​ന്ന ട്ര​ക്ക് ഡ്രൈ​വ​റി​ലൂ​ടെ. ഇ​തോ​ടെ ഈ ​ട്ര​ക്ക് ഡ്രൈ​വ​റി​ല്‍ നി​ന്നും 10 പേ​ര്‍​ക്കാ​ണ് രോ​ഗം പ​ട​ര്‍​ന്ന​ത്.

ഇ​യാ​ളി​ൽ​നി​ന്ന് ര​ണ്ട് പോ​ലീ​സു​കാ​ർ​ക്കും രോ​ഗം പി​ടി​പെ​ട്ടു. മ​ല​പ്പു​റം, ക​ണ്ണൂ​ർ‌ ജി​ല്ല​ക്കാ​രാ​ണ് പോ​ലീ​സു​കാ​ർ. ഇ​വ​ർ​ക്ക് വ​യ​നാ​ട്ടി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്നു. മ​റ്റ് ര​ണ്ട് പേ​ർ ട്ര​ക്ക് ഡ്രൈ​വ​റു​ടെ മ​ക​ളും മ​ക​ളു​ടെ കു​ട്ടി​യു​മാ​ണ്.

ക​ഴി​ഞ്ഞ മാ​സം 26 ന് ​ചെ​ന്നൈ​യി​ൽ നി​ന്നും തി​രി​ച്ചെ​ത്തി​യ മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി​യാ​യ ട്ര​ക്ക് ഡ്രൈ​വ​റി​ൽ​നി​ന്നാ​ണ് കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് രോ​ഗം എ​ത്തി​യ​ത്. ട്ര​ക്ക് ഡ്രൈ​വ​റു​ടെ കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ര്‍​ക്കും സ​ഹ​ഡ്രൈ​വ​റു​ടെ മ​ക​നും സ​മ്പ​ര്‍​ക്കം പു​ല​ര്‍​ത്തി​യ മ​റ്റു ര​ണ്ടു​പേ​ര്‍​ക്കും നേ​ര​ത്തെ കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു.

ഇ​യാ​ൾ മീ​ന​ങ്ങാ​ടി, മാ​ന​ന്ത​വാ​ടി, നാ​ലാം മൈ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ ക​ട​ക​ളി​ൽ ലോ​ഡി​റ​ക്കാ​ൻ പോ​യി​രു​ന്നു. മാ​ന​ന്ത​വാ​ടി​യി​ലെ മൈ​ബൈ​ൽ ഷോ​പ്പി​ലും പ​ഴ​ക്ക​ട​യി​ലും എ​ത്തി. അ​തി​ന് ശേ​ഷം വീ​ട്ടി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇ​യാ​ളു​ടെ സ​മ്പ​ർ​ക്ക പ​ട്ടി​ക വി​പു​ല​മാ​യി​രു​ന്നു.