ചെ​ല​വ് ചു​രു​ക്കി അ​തി​ജീ​വി​ക്കാ​ന്‍ സ​ർ​ക്കാ​ർ; നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ വി​ദ​ഗ്ധ സ​മി​തി

05:25 PM May 13, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ​യും കോ​ർ​പ്പ​റേ​ഷ​നു​ക​ളു​ടെ​യും ബോ​ർ​ഡു​ക​ളു​ടെ​യും ചെ​ല​വ് ചു​രു​ക്കു​ന്ന​തി​നെ​പ്പ​റ്റി നി​ർ​ദേ​ശ​ങ്ങ​ൾ സ​മ​ർ​പ്പി​ക്കാ​ൻ വി​ദ​ഗ്ധ സ​മി​തി രൂ​പീ​ക​രി​ക്കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു.

സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രൊ​ഫ. സു​നി​ൽ മാ​ണി അ​ധ്യ​ക്ഷ​നാ​യ സ​മി​തി​യി​ൽ ധ​ന​കാ​ര്യ​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ആ​ർ.​കെ. സിം​ഗ്, പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ ക്ഷേ​മ​വ​കു​പ്പ് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി ബി​ശ്വ​നാ​ഥ് സി​ൻ​ഹ, എ​ക്സ്പെ​ൻ​ഡി​ച്ച​ർ സെ​ക്ര​ട്ട​റി സ​ഞ്ജ​യ് കൗ​ൾ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളാ​ണ്.

കേ​ര​ള പ​ബ്ലി​ക് എ​ക്സ്പെ​ൻ​ഡി​ച്ച​ർ റി​വ്യൂ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എം. ​ച​ന്ദ്ര​ദാ​സ് ഈ ​സ​മി​തി​യു​ടെ റി​സോ​ഴ്സ് പേ​ഴ്സ​ണാ​യി പ്ര​വ​ർ​ത്തി​ക്കും.