കോ​ട്ട​യ​ത്ത് വീ​ണ്ടും കൊ​റോ​ണ; ഉ​ഴ​വൂ​രി​ലെ ര​ണ്ടു വ​യ​സു​കാ​ര​ന്‍റെ അ​മ്മ​യ്ക്കും കോ​വി​ഡ്

05:17 PM May 13, 2020 | Deepika.com
കോ​ട്ട​യം: കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കോ​ട്ട​യം ഉ​ഴ​വൂ​രി​ലെ ര​ണ്ടു വ​യ​സു​കാ​ര​ന്‍റെ അ​മ്മ​യ്ക്കും രോ​ഗം. ഏ​ഴു മാ​സം ഗ​ർ​ഭി​ണി​യാ​യ 29 വ​യ​സു​കാ​രി​യു​ടെ പ​രി​ശോ​ധ​നാ​ഫ​ലം ഇ​ന്നാ​ണ് ല​ഭി​ച്ച​ത്. ഇ​വ​രു​ടെ ആ​ദ്യ പ​രി​ശോ​ധ​നാ ഫ​ലം സാ​മ്പി​ളി​ലെ പോ​രാ​യ്മ മൂ​ലം തി​രി​ച്ച​യ​ച്ചി​രു​ന്നു. കു​ട്ടി​യും അ​മ്മ​യും കോ​ട്ട​യം മെ​ഡി​ക്ക​ൽ‌ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.

കു​വൈ​ത്തി​ൽ നി​ന്ന് ഇ​രു​വ​രും കു​വൈ​റ്റ്-​കൊ​ച്ചി വി​മാ​ന​ത്തി​ൽ ഞാ​യ​റാ​ഴ്ച​യാ​ണ് മ​ട​ങ്ങി​യെ​ത്തി​യ​ത്. ഇ​വ​ർ‌ ഉ​ഴ​വൂ​രി​ലെ വീ​ട്ടി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.

ഇ​വ​ർ എ​ത്തി​യ വി​മാ​ന​ത്തി​ല്‍ കോ​ട്ട​യം ജി​ല്ല​ക്കാ​രാ​യ 21 പേ​ര്‍ എ​ത്തി​യി​രു​ന്നു. ഇ​തി​ല്‍ ഒ​മ്പ​ത് പേ​ര്‍ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലും 12 പേ​ര്‍ ഹോം ​ക്വാ​റ​ന്‍റ​യി​നി​ലു​മാ​ണ്. ഇ​വ​ർ നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്നു മ​ട​ങ്ങി​യ ടാ​ക്സി ഡ്രൈ​വ​ർ, യു​വ​തി​യു​ടെ ഉ​ഴ​വൂ​രി​ലെ ഭ​ർ​തൃ​മാ​താ​വ് എ​ന്നി​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​ര​ട്ട ചേം​ബ​റു​ള്ള ടാ​ക്സി​യി​ലാ​ണ് ഇ​വ​ർ വീ​ട്ടി​ലെ​ത്തി​യ​ത്. ഭ​ർ​തൃ​മാ​താ​വു​മാ​യി അ​ടു​ത്തി​ട​പ​ഴ​കി​യി​ട്ടി​ല്ല.