ന്യൂഡൽഹി: 20 ലക്ഷം കോടിയുടെ പാക്കേജ് സമൂഹത്തിന്റെ സമഗ്രവികസനത്തിനെന്ന് ധനമന്ത്രി നിർമല സീതാരാമൻ. സ്വയംപര്യാപ്ത, സ്വയം ആർജ്ജിത ഭാരതമാണ് ലക്ഷ്യം. ആഴത്തിലുള്ള പഠനത്തിനുശേഷമാണ് സാന്പത്തിക പാക്കേജ് തയാറാക്കിയതെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
20 ലക്ഷം കോടിയുടെ സാന്പത്തിക പാക്കേജാണ് പ്രധാനമന്ത്രി ചൊവ്വാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രഖ്യാപിച്ചത്. ആത്മനിർഭർ ഭാരത് അഭിയാൻ എന്ന പേരിലായിരിക്കും ഈ പാക്കേജ് അറിയപ്പെടുന്നത്. കർഷകർ, തൊഴിലാളികൾ, ഇടത്തരക്കാർ, മത്സ്യത്തൊഴിലാളികൾ, വ്യവസായികൾ തുടങ്ങി എല്ലാവർക്കും ഗുണകരമാകുന്ന പാക്കേജാണ് ഇതെന്ന് പ്രധാനമന്ത്രി സൂചന നൽകിയിരുന്നു.
സാന്പത്തിക പാക്കേജ് സമൂഹത്തിന്റെ സമഗ്രവികസനത്തിന്: നിർമല സീതാരാമൻ
04:21 PM May 13, 2020 | Deepika.com