മെ​ക്സി​ക്കോ​യി​ൽ കോവിഡ് മ​ര​ണ​നി​ര​ക്ക് കു​തി​ക്കു​ന്നു

02:42 PM May 13, 2020 | Deepika.com
മെ​ക്സി​ക്കോ സി​റ്റി: കോ​വി​ഡ് 19 രോ​ഗ​ബാ​ധ മൂ​ലം മെ​ക്സി​ക്കോ​യി​ൽ മ​ര​ണ​നി​ര​ക്ക് ഉ​യ​രു​ക​യാ​ണ്. 38,324 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ രോ​ഗം ബാ​ധി​ച്ച​ത്.

ഇ​വ​രി​ൽ 10 ശ​ത​മാ​ന​ത്തി​ല​ധി​കം ആ​ളു​ക​ളും മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​ന്ന് 353 പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ രാ​ജ്യ​ത്ത് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 3,926 ആ​യി.

25,935 പേ​ർ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടി​യെ​ങ്കി​ലും ഉ​യ​ർ​ന്ന മ​ര​ണ​നി​ര​ക്ക് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ഇ​ന്ന് 1,997 പേ​ർ​ക്കു കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​മേ​രി​ക്ക​യു​ടെ അ​യ​ൽ രാ​ജ്യ​മാ​യ മെ​ക്സി​ക്കോ​യി​ലും മ​ര​ണ​നി​ര​ക്ക് ഉ​യ​രു​ന്ന​ത് വ​ട​ക്കേ അ​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ ഭീ​തി നി​റ​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ മെ​ക്സി​ക്കോ​യി​ൽ സ​ർ​ക്കാ​ർ ക​ണ​ക്കി​ന്‍റെ അ​ഞ്ചി​ര​ട്ടി ആ​ളു​ക​ൾ മ​രി​ക്കു​ന്നു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ ത​ന്നെ സ​മ്മ​തി​ക്കു​ന്നു​ണ്ട്.

മെ​ക്സി​ക്കോ സി​റ്റി​യി​ലെ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​ക​ളി​ൽ ശ​വ​ങ്ങ​ൾ​കൊ​ണ്ട് നി​റ​ഞ്ഞു​വെ​ന്നും മ​ര​ണ​നി​ര​ക്ക് ഇ​നി​യും ഉ​യ​രു​മെ​ന്നും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

രോ​ഗി​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​നി​ര​ക്കും ഉ​യ​രു​മ്പോ​ഴും രാ​ജ്യ​ത്ത് കാ​ര്യ​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ല. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കു​ന്ന​തി​ൽ ജ​ന​ത്തി​നും താ​ത്പ​ര്യ​മി​ല്ല. വ​രും ദി​വ​സ​ങ്ങ​ളി​ൽ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​യു​ണ്ടാ​കു​മെ​ന്നും അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്.