ര​ണ്ടാം ഘ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ലേ​യ്ക്ക് 39 വി​മാ​ന സ​ർ​വീ​സു​ക​ൾ

02:11 PM May 13, 2020 | Deepika.com
തി​രു​വ​ന​ന്ത​പു​രം: വ​ന്ദേ​ഭാ​ര​ത് ദൗ​ത്യ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ കേ​ര​ള​ത്തി​ലേ​ക്ക് 39 വി​മാ​ന​സ​ർ​വീ​സു​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് കേ​ന്ദ്ര​വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ. യാ​ത്ര​ക്കൂ​ലി കു​റ​യ്ക്കാ​നാ​കി​ല്ലെ​ന്നും ചി​ല​ർ​ക്കു മാ​ത്ര​മാ​യി ഇ​ള​വു സാ​ധ്യ​മ​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന സ​ർ​ക്കാ​ർ സ​ഹ​ക​രി​ച്ചാ​ൽ കൂ​ടു​ത​ൽ സ​ർ​വീ​സു​ക​ൾ അ​നു​വ​ദി​ക്കും. ര​ണ്ടാം ഘ​ട്ട​ത്തി​ൽ രാ​ജ്യ​ത്താ​കെ 149 സ​ർ​വീ​സു​ക​ളു​ണ്ടാ​വും. ഇ​തി​ൽ ഏ​റ്റു​വു​മ​ധി​കം കേ​ര​ള​ത്തി​ലേ​യ്ക്കാ​ണ്.

യു​എ​ഇ,സൗ​ദി, ഒ​മാ​ൻ, കു​വൈ​റ്റ്, ബ​ഹ്റി​ൻ, അ​മേ​രി​ക്ക, ബ്രി​ട്ട​ൻ, ഓ​സ്ട്രേ​ലി​യ, റ​ഷ്യ, അ​യ​ർ​ല​ൻ​ഡ്, ഇ​റ്റ​ലി, ഫ്രാ​ൻ​സ്, ഉ​ക്രൈ​ൻ, ത​ജി​ക്കി​സ്ഥാ​ൻ, അ​ർ​മീ​നി​യ, ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ, ഫി​ലി​പ്പീ​ൻ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് സ​ർ​വീ​സ്.