ലോ​ക്ക് ഡൗ​ണ്‍ ക​ഴി​ഞ്ഞാ​ലും വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യാം; ജീ​വ​ന​ക്കാ​ര്‍​ക്ക് സ​ര്‍​പ്രൈ​സ് ന​ല്‍​കി ട്വി​റ്റ​ര്‍

01:44 PM May 13, 2020 | Deepika.com
സാ​ൻ​ഫ്രാ​ൻ​സി​സ്കോ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് പൂ​ട്ടി​യ ഓ​ഫീ​സു​ക​ള്‍ സെ​പ്റ്റം​ബ​റി​നു മു​ന്‍​പേ തു​റ​ക്കി​ല്ലെ​ന്ന് ട്വി​റ്റ​ര്‍. ലോ​ക്ക്ഡൗ​ണ്‍ ക​ഴി​ഞ്ഞാ​ലും ജീ​വ​ന​ക്കാ​ര്‍​ക്ക് വീ​ട്ടി​ല്‍ ഇ​രു​ന്നു ജോ​ലി ചെ​യ്യാ​മെ​ന്നും ട്വി​റ്റ​ര്‍ അ​റി​യി​ച്ചു. അ​തി​ന​നു​സ​രി​ച്ച് സ്ഥാ​പ​ന​ത്തി​ന്‍റെ ന​യ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്തി​യെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

സാ​ന്‍ ഫ്രാ​ന്‍​സി​സ്‌​കോ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ട്വി​റ്റ​ര്‍, കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് ആ​ദ്യ​മാ​യി ടെ​ലി​വ​ര്‍​ക്കി​ലേ​ക്ക് മാ​റി​യ ക​മ്പ​നി​ക​ളി​ല്‍ ഒ​ന്നാ​ണ്. ഈ ​ന​യം മു​ൻ​പോ​ട്ടും തു​ട​രു​മെ​ന്നാ​ണ് ക​മ്പ​നി അ​റി​യി​ക്കു​ന്ന​ത്.

ഈ ​രീ​തി​യി​ല്‍ ജോ​ലി ചെ​യ്യാ​നാ​കു​മെ​ന്ന് ഞ​ങ്ങ​ള്‍ ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി തെ​ളി​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വീ​ട്ടി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​വാ​ൻ ഞ​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​ർ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ അ​ത് ഞ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ട്വി​റ്റ​ർ വ​ക്താ​വ് വ്യ​ക്ത​മാ​ക്കി.

ഓ​ഫീ​സു​ക​ള്‍ സെ​പ്റ്റം​ബ​റി​നു മു​ന്നേ തു​റ​ക്കി​ല്ല. വീ​ണ്ടും തു​റ​ക്കു​ന്ന​ത് ശ്ര​ദ്ധ​യോ​ടെ​യാ​യി​രി​ക്കും. എ​ന്നാ​ൽ നി​ല​വി​ലെ രീ​തി​യി​ലാ​യി​രി​ക്കി​ല്ല ഓ​ഫീ​സു​ക​ൾ തു​റ​ക്കു​ന്ന​തെ​ന്നും വ​ക്താ​വ് ചൂ​ണ്ടി​ക്കാ​ട്ടി.