ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേരാണ് ഡൽഹിയിൽ കോവിഡ് ബാധിച്ച് മരിച്ചതെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 106 ആയി ഉയർന്നു.
സംസ്ഥാനത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 359 പേർക്കാണ്. ഇതോടെ ഡൽഹിയിൽ രോഗബാധിതരുടെ എണ്ണം 7,998 ആയി. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 2,858 പേർ രോഗമുതി നേടി.
ഡൽഹിയിൽ കോവിഡ് മരണം നൂറ് കടന്നു
01:03 PM May 13, 2020 | Deepika.com