തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് വില കൂടും. മദ്യത്തിന് പത്ത് മുതൽ 35 ശതമാനം വരെ നികുതിയാണ് കൂടുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.
മദ്യത്തിന് അധിക നികുതി ചുമത്തുന്നതോടെ 700 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിനായി സർക്കാർ ഓർഡിനൻസ് ഇറക്കും.
നിലവിൽ മദ്യത്തിന് വിവിധ സെസുകൾ അടക്കം വിലയുടെ 200 മുതൽ 210 വരെ ശതമാനമാണ് നികുതി ഈടാക്കുന്നത്. ബിയറിനും ഇന്ത്യൻ നിർമിത വിദേശ മദ്യത്തിനും 10 മുതൽ 80 വരെ രൂപയുടെ വർധന വരാമെന്നാണു കണക്കാക്കുന്നത്.
മദ്യത്തിനു വില കൂട്ടാൻ സർക്കാർ തീരുമാനിച്ചു
12:31 PM May 13, 2020 | Deepika.com