വാഷിംഗ്ടണ്‍ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ എതിർപ്പ് അവഗണിച്ച് ജോർജിയയിൽ ഗവർണറുടെ അനുമതിയോടെ ചില കച്ചവട കേന്ദ്രങ്ങൾ തുറന്നു പ്രവർത്തനം തുടങ്ങി. കൊറോണ ബാധ വ്യാപിക്കുമെന്ന മുന്നറിയിപ്പിനേയും റിപ്പബ്ലിക്കൻ ഗവർണർ ബ്രയാൻ കെംപ് കണക്കിലെടുത്തില്ല.
കഴിഞ്ഞ ഒരു മാസമായി പൂർണമായി അടഞ്ഞു കിടക്കുകയായിരുന്നു ജോർജിയ. മെട്രോ അറ്റ്ലാന്റയിൽ ത്രീ -13 സലൂണ്‍, സ്പാ, ബോട്ടിക് എന്നിവിടങ്ങളിൽ മാസ്കണിഞ്ഞ ഉപഭോക്താക്കളുടെ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്. ജോർജിയയിൽ അസുഖബാധയും മരണവും ഇപ്പോഴും തുടരുന്നുണ്ട്.
ട്രംപിന്റെ എതിർപ്പ് അവഗണിച്ച് ജോർജിയയിൽ ചില കച്ചവട കേന്ദ്രങ്ങൾ തുറക്കാൻ അനുമതി
03:15 AM Apr 25, 2020 | Deepika.com